HomeNewsLatest Newsകന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം വൃദ്ധനെ അടിച്ചുകൊന്നു; നടന്നത് ക്രൂരമായ പീഡനവും കൊലപാതകവും

കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം വൃദ്ധനെ അടിച്ചുകൊന്നു; നടന്നത് ക്രൂരമായ പീഡനവും കൊലപാതകവും

കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിഹാറില്‍ 55കാരനെ മുന്നൂറോളം പേര്‍ ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തി. കാബൂള്‍ മിയാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മുസ്ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ആക്രമിച്ചത്. കാബൂള്‍ മിയാന്റെ പാന്റടക്കം അഴിച്ചുമാറ്റിയ ശേഷവും ക്രൂരമായി ആക്രമിച്ചു. ഇയാള്‍ വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞിട്ടും അക്രമം നിര്‍ത്തിയില്ല.

ഇയാളുടെ മുഖത്തിന് തൊഴിക്കുന്നതിന്റെയും വടികള്‍ക്കൊണ്ട് അടിക്കുന്നതിന്റെയും അക്രമികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂട്ടം കൂടിയവരില്‍ ചിലര്‍ വീഡിയോ എടുത്ത് ഓണ്‍ലൈനില്‍ ഇടാന്‍ പറയുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളില്‍ കേള്‍ക്കുന്നുണ്ട്. പട്‌നയിലെ സിമര്‍ബാനി വില്ലേജില്‍ ഡിസംബര്‍ 29നാണ് സംഭവം. അക്രമികളുടെ മുഖങ്ങളടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments