HomeNewsShortയു.എസില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യ; അമേരിക്ക നികുതി കൂട്ടിയതിന് മറുപടി

യു.എസില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യ; അമേരിക്ക നികുതി കൂട്ടിയതിന് മറുപടി

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയതിന് പിന്നാലെ യു.എസില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ മറുപടി. വര്‍ദ്ധിപ്പിച്ച നികുതി ആഗസ്‌റ്റ് നാല് മുതല്‍ നിലവില്‍ വരും. ഇതിലൂടെ 1628 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ത്യയ്‌ക്ക് ലഭിക്കുക. നേരത്തെ ഇന്ത്യയ്‌ക്ക് പുറമെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ചെെനയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടി അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ നികുതി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന 30 ഇനങ്ങളുടെ പട്ടിക ലോകവ്യാപാര സംഘടനയ്‌ക്ക് ഇന്ത്യ കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ചിരുന്നു. യു.എസില്‍ നിന്ന് എത്തുന്ന കടല, പയര്‍, ബദാം, വാല്‍നട്ട്, ചിലയിനം രാസവസ്‌തുക്കള്‍, സ്‌റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, അര്‍ട്ടീമിയ ചെമ്മീന്‍ തുടങ്ങിയവയ്‌ക്കാണ് ഇന്ത്യ ഇറക്കുമതി തീരുവ ഉയര്‍ത്തിയിരിക്കുന്നത്. കടല, പയര്‍ തുടങ്ങിയവയുടെ നികുതി 30 ശതമാനത്തില്‍ നിന്നും 70 ശതമാനമാക്കിയാണ് ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments