HomeSportsക്രൊയേഷ്യയോട് തോറ്റമ്പി അർജന്റീന; നിറം മങ്ങി മെസ്സി; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവില്‍

ക്രൊയേഷ്യയോട് തോറ്റമ്പി അർജന്റീന; നിറം മങ്ങി മെസ്സി; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവില്‍

കളത്തിലും പുറത്തും നിസ്സഹായരായി രണ്ട് കാഴ്ചക്കാര്‍- ലയണല്‍ മെസ്സിയും ഡീഗോ മറഡോണയും. ലോകമെമ്പാടുമുള്ള ആരാധകര്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന അര്‍ജന്റീന ഇതല്ല. റഷ്യന്‍ മണ്ണില്‍ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് പറഞ്ഞ അര്‍ജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയുടെ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍.

ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും നിറം മങ്ങിയതോടെ കടലാസിന്റെ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു കളത്തിലെ അര്‍ജന്റീന. ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴല്‍ വീണു. അതേസമയം, ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments