HomeNewsShortഅഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്കുനേരെ ഭീകരാക്രമണം. ഒരു സുരക്ഷാ ഗാര്‍ഡ് കൊല്ലപ്പെട്ടു. 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും അധ്യാപകരുമടക്കം കുടുങ്ങിക്കിടന്നവരെയെല്ലാം ക്ലാസ് മുറികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ട് ഭീകരരെ വധിച്ചെന്നും ഭീകരാക്രമണം അവസാനിച്ചെന്നും കാബൂള്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

 

 
യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ സഹായമഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. സ്‌ഫോടനവും വെടിവയ്പ്പും മൂലം ക്ലാസ് മുറികള്‍ പുക കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് നേരത്തെ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികള്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അസോസിയേറ്റ് പ്രസ് ഫൊട്ടോഗ്രാഫറും പുലിസ്റ്റര്‍ സമ്മാന ജേതാവുമായ മസൂദ് ഹൊസൈനിയും യൂണിവേഴ്‌സിറ്റിക്കുള്ളില്‍ കുടുങ്ങിയിരുന്നു. തങ്ങള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണെന്നും ചിലപ്പോള്‍ ഇത് തന്റെ അവസാന ട്വീറ്റുകളാകാമെന്നും ഹൊസൈനി ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാന്‍ സുരക്ഷാസേന യൂണിവേഴ്‌സിറ്റിക്ക് ചുറ്റും തമ്പടിച്ചിരിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നും വിദ്യാര്‍ത്ഥികളാരെയെങ്കിലും രക്ഷിക്കാനുണ്ടോ എന്നും അന്വേഷിക്കുകയാണ് പൊലീസ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments