HomeNewsShortബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും; വന്‍ വരവേൽപ്പൊരുക്കി ബിജെപി നേതൃത്വം

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും; വന്‍ വരവേൽപ്പൊരുക്കി ബിജെപി നേതൃത്വം

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രനെ വമ്ബിച്ച സ്വീകരണത്തോടെ വരവേല്‍ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സുരേന്ദ്രനുള്ളത്. പുറത്തിറങ്ങുന്ന സുരേന്ദ്രനെ ഇരുചക്ര വാഹനങ്ങളുടെ അകമ്ബടിയോടെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുമ്ബിലെ സമരപ്പന്തലില്‍ എത്തിക്കും.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെ മോചിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുമ്ബില്‍ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എ എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ശബരിമലയില്‍ പോലീസ് വിലക്ക് ലംഘിച്ച്‌ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലാകുന്നത്. ഈ കേസില്‍ പിന്നീട് ജാമ്യം കിട്ടിയെങ്കിലും പോലീസുകാരനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പത്തോളം കേസുകളില്‍ ജയില്‍ വാസം തുടരുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments