HomeNewsShortയാത്രയ്ക്കിടെ റോഡിൽ എണ്ണിയത് 2200 കുഴികൾ; എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് ജി.സുധാകരന്‍; അഭിനന്ദനവുമായി ആളുകൾ

യാത്രയ്ക്കിടെ റോഡിൽ എണ്ണിയത് 2200 കുഴികൾ; എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് ജി.സുധാകരന്‍; അഭിനന്ദനവുമായി ആളുകൾ

യാത്രക്കിടെ റോഡിലെ കുഴികള്‍ എണ്ണിയ മന്ത്രി ജി. സുധാകരന്‍ ഞെട്ടി, 2200-ഓളം കുഴികള്‍. ഉടന്‍തന്നെ എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് കയ്യടിവാങ്ങി മന്ത്രി. ചങ്ങനാശ്ശേരി കെ.എസ്.ടി.പി. റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്.ആര്‍. അനിതകുമാരിയെയാണ് മന്ത്രി ജി. സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തത്.

എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എ.സി. റോഡിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍-വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരി റോഡിലൂടെ പോകുന്നവഴിയാണ് മന്ത്രി റോഡിലെ കുഴികളെണ്ണിയത്. 2200-ഓളം കുഴികള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments