HomeNewsShortകെവിന്‍ വധക്കേസ്‌: പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; നീനുവിന്റെ അമ്മ രഹ്‌നയ്ക്കും മര്‍ദനം

കെവിന്‍ വധക്കേസ്‌: പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; നീനുവിന്റെ അമ്മ രഹ്‌നയ്ക്കും മര്‍ദനം

കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യ രഹ്‌നയെ മര്‍ദിച്ചു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷനുസമീപത്തെ വീട്ടില്‍വെച്ചാണ് സംഭവം. നേരത്തേമുതലേ പിണക്കത്തിലായിരുന്ന ചാക്കോയുടെ മാതാവ് വീട്ടില്‍ വരുന്നതും കെവിന്‍കേസിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളുമാണ് മര്‍ദനത്തിലെത്തിച്ചത്.

ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം.അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി രഹ്‌നയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

അതേസമയം, നീനുവിനെ താന്‍ നോക്കിയില്ലെന്ന് പറയുന്നതും ഉപദ്രവിച്ചെന്ന് പറയുന്നതും കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹ്‌ന ചാക്കോ വ്യക്തമാക്കിയരുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments