HomeNewsShortപടക്കനിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 24 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ കൂടുതലും രക്ഷിക്കാൻ ഓടിയെത്തിയവർ

പടക്കനിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 24 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ കൂടുതലും രക്ഷിക്കാൻ ഓടിയെത്തിയവർ

മെക്‌സിക്കോയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 24 പേര്‍ മരിച്ചു. 49 പേര്‍ക്കു പരുക്കേറ്റു. ആദ്യത്തെ പൊട്ടിത്തെറിയെത്തുടര്‍ന്നു രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ തുടര്‍ സ്‌ഫോടനങ്ങളില്‍പ്പെടുകയായിരുന്നു. തുടരെ നാലു സ്‌ഫോടനങ്ങളാണുണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥരാണ്, രണ്ടു പേര്‍ പൊലീസുകാരും. ഒരു കുട്ടിയും മരിച്ചവരില്‍പ്പെടുന്നു, പലരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 17 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ വച്ചാണു മരിച്ചത്. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.

മെക്‌സിക്കോ സിറ്റിക്കു സമീപം ട്യൂല്‍ട്ടെപെക്കില്‍ ശനിയാഴ്ച രാവിലെ ഒന്‍പതേ മുക്കാലോടെയായിരുന്നു അപകടം. ഒട്ടേറെ പടക്ക നിര്‍മാണ ശാലകളുള്ള സ്ഥലമാണിത്. പലതും അനധികൃതവുമാണ്. അത്തരത്തില്‍ ഒരു കെട്ടിടത്തിലാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്. ആകാശത്തു പൊട്ടിത്തെറിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരിയാണു വന്‍ സ്‌ഫോടനത്തിലേക്കു നയിച്ചത്. ആദ്യത്തെ പൊട്ടിത്തെറിക്കു പിന്നാലെ അഗ്‌നിശമന സേനയും പ്രദേശവാസികളും സംഭവസ്ഥലത്തെത്തിയിരുന്നു. പത്തു മണിയോടെയാണു തുടര്‍ച്ചയായ മൂന്നു സ്‌ഫോടനങ്ങളുണ്ടായത്. ഇതോടെ മരണ സംഖ്യ ഉയരുകയായിരുന്നു.

സംഭവത്തിന്റെ ഭീകരത വെളിവാക്കി സമീപത്തെ ഹൈവേയില്‍ നിന്നു പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും പരക്കുന്നുണ്ട്. സ്‌ഫോടനവും തുടര്‍ന്ന് ആകാശത്തേക്കു വന്‍തോതില്‍ പുക ഉയരുന്നതും വിഡിയോയില്‍ കാണാം. നാലു ചെറിയ കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. പ്രദേശമാകെ കരിഞ്ഞുണങ്ങിയ നിലയില്‍ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. പരുക്കേറ്റവരെ ഹെലികോപ്ടറുകളില്‍ വിവിധ ആശുപത്രികളിലെത്തിച്ചു. മുന്നൂറോളം രക്ഷാപ്രവര്‍ത്തകരെയും വിന്യസിച്ചു. ട്യൂല്‍ട്ടെപെക്കില്‍ അനധികൃത പടക്ക നിര്‍മാണം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments