HomeNewsShortതമിഴ്നാട്ടിലെ വെല്ലൂരിൽ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമ തകര്‍ത്തു; വ്യാപക പ്രതിഷേധം

തമിഴ്നാട്ടിലെ വെല്ലൂരിൽ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമ തകര്‍ത്തു; വ്യാപക പ്രതിഷേധം

തമിഴ്നാട്ടിലെ സാമൂഹ്യപരിഷ്ക്കര്‍ത്താവായ പെരിയോറിന്റെ (ഇ വി രാമസ്വാമി നായ്ക്കര്‍) പ്രതിമ തകര്‍ത്തു. ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരിലാണ് പ്രതിമ തകര്‍ത്തത്. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. പ്രതിമ തകര്‍ത്തതില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ്. സിപിഐ എമ്മും ഡിഎംകെയും ഇന്ന് തമിഴ്നാട്ടില്‍ പ്രതിഷേധ ദിനം ആചരിക്കും.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്‌.രാജ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ട് ബിജെപിക്കാര്‍ അറസ്റ്റിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments