HomeNewsLatest Newsകേന്ദ്ര സർക്കാരിന് തിരിച്ചടി: എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനുറച്ച് തെലുങ്കുദേശം; മോദിക്ക് ആദ്യപ്രഹരം

കേന്ദ്ര സർക്കാരിന് തിരിച്ചടി: എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനുറച്ച് തെലുങ്കുദേശം; മോദിക്ക് ആദ്യപ്രഹരം

കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകി ആന്ധ്ര രാഷ്ട്രീയത്തിലെ മുഖ്യ രാഷ്ട്രീയ ശക്തിയായ ടിഡിപി എന്‍ഡിഎ സഖ്യം വിടുമെന്നു സൂചന. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവര്‍ മുന്നണി വിടുന്നത് എന്നാണറിയുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ച തന്നെ എന്‍ഡിഎ വിടുകയാണെന്ന പ്രഖ്യാപനം നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത്. ഇതിനിടെ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നല്‍കിയിട്ടുമുണ്ട്. പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ.എസ് ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക പാക്കേജ് ആവശ്യം ഉന്നയിച്ച് ടിഡിപി എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും മുന്നണിവിടണം എന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments