HomeWorld Newsലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്; തെറ്റിച്ചാൽ കാത്തിരിക്കുന്നത് കടുത്തശിക്ഷ

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്; തെറ്റിച്ചാൽ കാത്തിരിക്കുന്നത് കടുത്തശിക്ഷ

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞപ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്. സമത്വത്തിന് വേണ്ടിയുള്ള മന്ത്രി മര്‍ലിന്‍ ഷിയാപ്പയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെയും നിയമ വിദഗ്ദ്ധരുടെയും അഭിപ്രായങ്ങള്‍ മാനിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

11 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി രാജ്യത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് ഫ്രാന്‍സ് നിയമം പരിഷ്ക്കരിക്കുന്നത്. 11 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച്‌ രക്ഷപ്പെട്ടത് വന്‍ ജനരോക്ഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവിലെ നിയമം അനുസരിച്ച്‌ 15 വയസിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും ഇത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ മാത്രമേ വരൂ. ഈ കുറ്റത്തിന് അഞ്ച് വര്‍ഷം വരെയുള്ള തടവും ആറ് കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ പിഴയുമാണ് ശിക്ഷ. എന്നാല്‍ 15 വയസിന് മുകളില്‍ പ്രായമുള്ളവരുമായി അവരുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ വരും. ഈ കുറ്റത്തിന് കൂടുതല്‍ കഠിനമായ ശിക്ഷമാണ് വിധിക്കുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments