HomeNewsShortഭോപ്പാൽ ജയിലിൽ നിന്നും രക്ഷപെട്ട സിമി പ്രവര്‍ത്തകരെ കൊന്നുതള്ളാന്‍ ഉത്തരവിടുന്ന ഓഡിയോ ക്ലിപ് പുറത്ത്

ഭോപ്പാൽ ജയിലിൽ നിന്നും രക്ഷപെട്ട സിമി പ്രവര്‍ത്തകരെ കൊന്നുതള്ളാന്‍ ഉത്തരവിടുന്ന ഓഡിയോ ക്ലിപ് പുറത്ത്

ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരായി കഴിഞ്ഞിരുന്ന 8 പേരെ കൊന്നുതള്ളാന്‍ ഉത്തരവിടുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. പൊലീസ് കണ്‍ട്രോള്‍ റൂമിലേതെന്നു കരുതുന്ന ഓഡിയോ റെക്കോഡിങ്ങാണ് പ്രചരിക്കുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകങ്ങളായിരുന്നു അവയെന്ന് ഓഡിയോ ക്ലിപ്പില്‍ നിന്നും മനസിലാക്കാനാകും. പ്രമുഖ ദേശീയ ചാനലായ ആജ് തക് ആണ് ഓഡിയോ ടേപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഓഡിയോ ക്ലിപ്പില്‍ വെടിശബ്ദമൊന്നും ലഭ്യമായിട്ടില്ല.

 

 

 

‘എല്ലാവരെയും കൊല്ലാനാണ് ബോസ് പറയുന്നത്’ എന്ന് പോലീസുകാരിലൊരാള്‍ പറയുന്നു. നിമിഷങ്ങൾക്ക്​ ശേഷം ‘അതുകഴിഞ്ഞു. എട്ടുപേരും മരിച്ചു.’ എന്ന് പറയുന്നതുംകേള്‍ക്കാം.അഞ്ചുപേരും ഒരുമിച്ചാണോ ഓടുന്നത് എന്നാണ് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ആദ്യചോദ്യം. അതെ എന്നാണ്​ മറുപടി. നിങ്ങൾ പിൻവാങ്ങരുതെന്നും പ്രതികളെ വളഞ്ഞ ശേഷം കൊല്ലുക എന്നുമുള്ള ഉത്തരവാണ്​ പിന്നീട്​ വരുന്നത്​. ഒരാളും രക്ഷപ്പെടാത്ത വിധം വളഞ്ഞ്​ വെടിവെക്കാനും നിർദേശിക്കുന്നുണ്ട്​. അഞ്ചുപേർ വെടിയേറ്റ്​ മരിച്ചുവെന്ന സന്ദേശത്തിന്​ മറുപടിയായി അഭിനന്ദനങ്ങളും തങ്ങൾ അൽപ സമയത്തിനുള്ളിൽ എത്തുമെന്ന മറുപടിയും കേൾക്കാം. പ്രതികള്‍ വെടിവെക്കുന്നുണ്ടെന്ന് പൊലീസുകാര്‍ പറയുമ്പോള്‍ അവരെ വളഞ്ഞ ശേഷം തിരിച്ച്​ വെടിവെക്കാൻ നിർദേശിക്കുന്നു.

 

 
പാറപ്പുറത്തു കയറിയ അഞ്ചുപേരെയും കൊന്നുവെന്ന്​ പറയു​േമ്പാൾ ബാക്കിയുള്ളവരെ കൂടി കൊലപ്പെടുത്താനും ഉത്തരവിടുന്നു. മൃതദേഹം മാറ്റാൻ പൊലീസുകാർ ആംബുലൻസ്​ അയക്കാനും ആവശ്യപ്പെടുന്നുണ്ട്​. ഒരാളെയെങ്കിലും കൊല്ലാതെ വിടാൻ അവർ ആവശ്യപ്പെടുന്നുണ്ടെന്ന്​ പൊലീസുകാർ പറയു​േമ്പാൾ അരുത്​ എല്ലാവരെയും കൊല്ലുക ശേഷം അവരുടെ കൈവശം ആയുധങ്ങളുണ്ടെന്ന് പിന്നീട് പറയാം എന്നാണ് മറുപടി.

കമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

വയോധികയെ കള്ളിയാക്കി 37000 രൂപ തൊണ്ടിയെന്നു പറഞ്ഞു പിടിച്ചു വാങ്ങി; യഥാര്‍ഥ മോഷ്‌ടാവിനെ ലഭിച്ചപ്പോള്‍ പോലീസ് കുടുങ്ങി !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments