HomeNewsShortതെരഞ്ഞെടുപ്പ് ബോണ്ട് വഴി ലഭിക്കുന്ന സംഭാവന കണക്കുകള്‍ കൃത്യമായി അറിയിക്കണം; സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ട് വഴി ലഭിക്കുന്ന സംഭാവന കണക്കുകള്‍ കൃത്യമായി അറിയിക്കണം; സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ട് വഴി ലഭിക്കുന്ന സംഭാവനയുടെ കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി. മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ അറിയിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സിപിഎമ്മും സന്നദ്ധ സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മേയ് 15 വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങുന്ന സംഭാവനകള്‍ മേയ് 30നകം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ലഭിക്കുന്ന രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments