HomeNewsShortകൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്; പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്; പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘം; വെറും 30000 രൂപ !

കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനായി പ്രതി എടുത്തത് 30,000 രൂപയുടെ ക്വട്ടേഷനെന്ന് ക്രൈബ്രാഞ്ച്. വെടിയുതിര്‍ത്ത പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments