HomeNewsShortകോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സേന: രാജ്യമൊട്ടാകെ ആകാശത്തുനിന്നു പുഷ്പവൃഷ്ടി

കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സേന: രാജ്യമൊട്ടാകെ ആകാശത്തുനിന്നു പുഷ്പവൃഷ്ടി

കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സേന. രാജ്യമൊട്ടാകെ ആകാശത്തുനിന്നു പുഷ്പവൃഷ്ടി നടത്തി.ആശുപത്രികൾക്കു മുകളിൽ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവിക സേന കപ്പലുകൾ ലൈറ്റ് തെളിയിച്ചുമാണ് കോവിഡിനെതിരേ പോരാടുന്നവരോടുള്ള ആദരവ് ഇന്ത്യൻ സൈന്യം പ്രകടിപ്പിക്കുന്നത്.
ലോകം മുഴുവന്‍ കൊവിഡ് വൈറസിനെതിരെ പോരാടുകയാണ്. നമ്മുടെ രാജ്യത്തെയും കൊവിഡ് ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഹോംഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു. വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച്‌ ഒരുമിച്ചു ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾക്ക് മുകളിലൂടെ ഇവ പറന്നാണ് കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവർത്തകരോടുള്ള ആദരസൂചകമായി ആശുപത്രികൾക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തുന്നത്.

വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുന്നു. സേനയുടെ ബാൻഡ് മേളവും വിവിധയിടങ്ങളിൽ നടക്കും. ആദരസൂചകമായി നാവിക സേന കപ്പലുകൾ വൈകുന്നേരം ദീപാലൃതമാക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments