HomeNewsShortശബരിമല നട ഇന്ന് തുറക്കുന്നു: നിരോധനാജ്ഞ വേണ്ടെന്ന് കലക്ടര്‍: പ്രതിരോധം തീര്‍ക്കാന്‍ ശബരിമല കർമ്മസമിതി

ശബരിമല നട ഇന്ന് തുറക്കുന്നു: നിരോധനാജ്ഞ വേണ്ടെന്ന് കലക്ടര്‍: പ്രതിരോധം തീര്‍ക്കാന്‍ ശബരിമല കർമ്മസമിതി

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരുനട ഇന്ന് തുറക്കും. നാളെയാണ് കൊടിയേറ്റ്. തിരുആറാട്ട് 21.ന് പമ്പ നദിയില്‍ നടക്കും. അതിനിടെ ഉത്സവ സമയത്ത് സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ശബരിമല കര്‍മ്മസമിതി പ്രതിരോധം തീര്‍ക്കാന്‍ സന്നിധാനത്തുണ്ട്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ശബരിമലയില്‍ വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ പിബി നൂഹ്.

പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവ,മീനമാസ പൂജകള്‍ക്കായാണ് നടതുറക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടെ കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു.

ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരി ശ്രീകോവിലില്‍ നട തുറക്കും. തുടര്‍ന്ന് 18ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി തീ പകരും.വൈകുന്നേരം 7 മണി മുതല്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments