HomeNewsShortകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക; ഉമ്മന്‍ചാണ്ടി മത്സരിക്കാൻ സാധ്യത: പത്തനംതിട്ട ഇടുക്കി സീറ്റുകളിലേക്ക് പരിഗണിച്ചേക്കും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക; ഉമ്മന്‍ചാണ്ടി മത്സരിക്കാൻ സാധ്യത: പത്തനംതിട്ട ഇടുക്കി സീറ്റുകളിലേക്ക് പരിഗണിച്ചേക്കും

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. അടൂര്‍ പ്രകാശിനെയാണ് ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

അതേസമയം ലോക്‌സഭയിലേക്ക് ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയെ പത്തനംതിട്ട ഇടുക്കി സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് താല്‍പര്യം. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments