HomeNewsShortതൃശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഹര്‍ത്താലും നിരോധനാജ്ഞയും തുടരുന്നു; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

തൃശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഹര്‍ത്താലും നിരോധനാജ്ഞയും തുടരുന്നു; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

തൃശൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്. എന്നാല്‍ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത് വിടാനാവില്ലെന്നാണ് പോലീസ് നിലപാട്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല ചെയപ്പെട്ടതിനെ തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ നാലിടങ്ങില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഗുരുവായൂര്‍, പാവറട്ടി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലും നടക്കുന്നുണ്ട്.

പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫാഹിസ് എന്ന ആളുടേതാണ്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറില്‍ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments