കള്ളക്കടത്ത് ഡോൺ രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു: പിടിയിലായത് 200 ഓളം കേസുകളിലെ പ്രതിയായ കൊടും കുറ്റവാളി

24

കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡൽഹിയിലാണ് ഇന്നലയോടെ എത്തിയത്. ശേഷം ഇന്ന് പുലർച്ചയോടെ മറ്റൊരു വിമാനത്തിൽ രവി പൂജാരിയെ ബംഗളൂരുവിലേക്ക് എത്തിച്ചിട്ടുണ്ട്.

കൊലപാതകം ഉൾപ്പടെ 200 ഓളം കേസുകളിൽ പ്രതിയാണ് രവി പൂജാരി. കർണാടക പൊലീസാണ് ഇയാൾക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വർഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു.

ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് പൂജാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും ഇന്നലെ സെനഗലിലെത്തിയിരുന്നു.