തുർക്കിയിൽ അതിശക്ത ഭൂചലനം: 9പേർ മരിച്ചു: 22 പേർക്ക് പരിക്ക്

42

തുര്‍ക്കിയില്‍ ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ട് മരണം. ഭൂചലനത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലാണ് ഭൂചലനം ഉണ്ടായത്.

ഞായറാഴ്ച രാവിലെ റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ 1066 കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.