HomeNewsShortപടിഞ്ഞാറന്‍ മേഖലകളിൽ ശക്തമായ മിന്നലോടും കാറ്റോടും കൂടിയ മഴ വരുന്നു; കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രത നിർദേശം

പടിഞ്ഞാറന്‍ മേഖലകളിൽ ശക്തമായ മിന്നലോടും കാറ്റോടും കൂടിയ മഴ വരുന്നു; കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രത നിർദേശം

രാജ്യത്തെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ച്‌ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേതുടര്‍ന്ന് 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. പൊടിക്കാറ്റും കനത്ത മഴയും വടക്ക്, കിഴക്ക് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചതിനുപിന്നാലെയാണ് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും വന്നിരിക്കുന്നത്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റില്‍ 73 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണു പ്രവചനം. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കുമിതെന്നും മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനുപിന്നാലെ, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, കേരള, ബംഗാള്‍, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണു പ്രവചനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments