HomeSportsകോലിയുടെ വിക്കറ്റ് ആഘോഷിക്കാതിരുന്നതെന്തുകൊണ്ട്; കാരണം ജഡേജ പറയുന്നു

കോലിയുടെ വിക്കറ്റ് ആഘോഷിക്കാതിരുന്നതെന്തുകൊണ്ട്; കാരണം ജഡേജ പറയുന്നു

കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം എല്ലാംകൊണ്ടും ശ്രദ്ധേയമായിരുന്നു. ധോണി വിരാട് കോലി ക്യാപ്റ്റന്മാരുടെ പോരാട്ടമെന്ന നിലയില്‍ പ്രത്യേകിച്ചും കളി മാധ്യമ ലോകത്ത് ചര്‍ച്ചാവിഷയമായി. മത്സരത്തില്‍ വിരാട് കോലിയുടെ ടീമിനെ തോല്‍പ്പിച്ച്‌ ചെന്നൈ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. അതേസമയം, കളിയില്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച്‌ ആയപ്പോള്‍ കോലിയും ജഡേജയും തമ്മില്‍ ശത്രുതയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സംസാരമായത്.

കോലിയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ ആഘോഷിക്കാതിരുന്നത് സംശയത്തിനിടനല്‍കി. എന്നാല്‍, ആഘോഷം ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ജഡേജ. പവര്‍പ്ലേയ്ക്കുശേഷം ധോണി ജഡേജയെ പന്ത് ഏല്‍പ്പിച്ചതോടെയാണ് കളി മാറി മറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്ന് വിശേഷിപ്പിക്കുന്ന വിരാട് കോലിയെ ബൗള്‍ഡ് ആക്കി. എന്താണ് സംഭവിച്ചതെന്ന ഞെട്ടലില്‍ കോലി ക്രീസില്‍ നിന്നപ്പോള്‍ വിക്കറ്റ് ആഘോഷിക്കാന്‍ ജഡേജ തയ്യാറായതുമില്ല.ആദ്യ പന്തില്‍ തന്നെ വിക്കറ്റ് ലഭിച്ചപ്പോള്‍ ആഘോഷിക്കാനൊന്നുമില്ലായിരുന്നെന്നാണ് ജഡേജ പിന്നീട് നല്‍കിയ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments