HomeNewsTHE BIG BREAKINGരാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ; വ്യാപക പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ; വ്യാപക പ്രതിഷേധം

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് പത്തനംതിട്ടയിലെത്തി അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേസിൽ ഒന്നാം പ്രതിയാണ്. പത്തനംതിട്ടയിലെ വീട്ടിൽ എത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 50000 രൂപ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments