HomeNewsShortബാലപീഡനത്തിന് ഇനി വധശിക്ഷ; പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാലപീഡനത്തിന് ഇനി വധശിക്ഷ; പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ കഠിനമാക്കാന്‍ പോക‌്സോ നിയമഭേദഗതിക്ക‌് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക‌് പരമാവധി വധശിക്ഷതന്നെ ഉറപ്പാക്കും വിധമാണ‌് ഭേദഗതി. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമം തടയല്‍ (പോക‌്സോ) 2012 നിയമത്തിലെ 4,5,6,9,14,15, 42 വകുപ്പുകളാണ‌് ഭേദഗതിചെയ്യുന്നത‌്.

നിഷ‌്ഠുരമായ ലൈംഗികാതിക്രമ കേസുകളില്‍ പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിയാണ‌് കൊണ്ടുവരികയെന്ന‌് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ‌് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഇത്തരം കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴ‌് വര്‍ഷവും പരമാവധി ശിക്ഷ ജീവപര്യന്തവുമാണ‌്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments