HomeNewsShortതൊടുപുഴയില്‍ പൊലീസുകാര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൊടുപുഴയില്‍ പൊലീസുകാര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസുദ്യോഗസ്ഥർക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്.എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഇതിനിടെ, സംഘത്തിലെ ഒരു യുവാവ് എഎസ്‌ഐയെ ശക്തമായി ഇടിച്ചു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നതിനെ തുടർന്ന് അക്രമികള്‍ക്കെതിരെ അടിയന്തര നടപടിയെടുത്തു.

തൊടുപുഴ പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന തൊടുപുഴ ഐഎച്ച്ആര്‍ഡി കോളെജിലെ വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചായിരുന്നു 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിഞ്ഞു.തുടര്‍ന്ന് പൊലീസുകാരനു നേരെ ആക്രോശിക്കുകയും തള്ളിയിടുകയുമായിരുന്നു. കൂട്ടത്തോടെ മര്‍ദിക്കുകയും ചെയ്തു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments