HomeNewsShortനിസാമിന് ജയിലില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കിയ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നിസാമിന് ജയിലില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കിയ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കിയതിന് മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സീനിയര്‍ സിപിഒ അജിത് കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ആണ് നടപടിയെടുത്തത്. ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരന്മാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോ ആണ് നിസാം ഇവരെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം വിഷയത്തില്‍ കുറ്റക്കാരായവര്‍ക്ക് എതിരെ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

 

 

 
നിസാം തങ്ങളെ വിളിച്ചതിന്റെ ഫോണ്‍ രേഖകളും, ഓഡിയോ റെക്കോഡുകളും റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതിക്കൊപ്പം ഇവര്‍ കൈമാറിയിട്ടുണ്ട്. പൊലീസും നിസാമും ഒത്തുകളിക്കുന്നതായി ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിസാമിന്റെ ഉടമസ്ഥതയിലുളള തിരുനെല്‍വേലിയിലെ കിങ്‌സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്. നിസാമിനെ ബംഗളൂരുവില്‍ കേസുമായി ബന്ധപ്പെട്ട് കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്‌തെന്നും മടക്ക ടിക്കറ്റ് എടുത്തത് നിസാമിന്റെ ഓഫീസില്‍ നിന്നുതന്നെയാണെന്നും സംശയിക്കുന്നതായും ഇതിനുളള തെളിവുകളും പൊലീസിന് സഹോദരങ്ങള്‍ കൈമാറിയിട്ടുണ്ട്.

 

 

 

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നു എന്ന വാര്‍ത്ത തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതിന്റെ വിശദാംശം ജയില്‍ വകുപ്പ് മേധാവിയോടാരാഞ്ഞു. അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു. അക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്നും ഉചിത നടപടി എടുക്കുകയാണെന്നും ജയില്‍ മേധാവി അറിയിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കുന്നു.

മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments