HomeNewsShortജനങ്ങളെ വീണ്ടും കൊള്ളയടിക്കുന്നു: ഇന്ധന വില വര്‍ധനവിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു കോൺഗ്രസ്‌

ജനങ്ങളെ വീണ്ടും കൊള്ളയടിക്കുന്നു: ഇന്ധന വില വര്‍ധനവിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു കോൺഗ്രസ്‌

ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനങ്ങളെ വീണ്ടും ബിജെപി കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ജൂണ്‍ 22 മുതല്‍ 30 വരെയുള്ള ഇന്ധന വില വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം.
ജൂണ്‍ 22 ന് ദില്ലിയിലെ പെട്രോള്‍ വില ലിറ്ററിന് 69.93 രൂപയായിരുന്നു. എന്നാല്‍ ജൂണ്‍ 30 ആയപ്പോഴേക്കും വില 70.40 ല്‍ എത്തി നില്‍ക്കുകയാണ്. ഡീസല്‍ വിലയും വര്‍ധിച്ചു. 22 ന് ഡീസല്‍ വില ലിറ്ററിന് 63.78 ആയിരുന്നെങ്കില്‍ ജൂണ്‍ 30 ആയപ്പോഴേക്കും ലിറ്ററിന് 64.22 രൂപയായി വര്‍ധിച്ചു. മധ്യവര്‍ഗത്തിന്‍റെ നടുവൊടുക്കുകയാണ് ഇന്ധന വില വര്‍ധനവെന്നും സുര്‍ജേവാല തന്‍റെ ട്വീറ്റിലൂടെ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments