HomeNewsShortപാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ ഗുജറാത്ത് തീരം വഴി രാജ്യത്തേക്ക് കടന്നുകടന്നുകയറിയെന്ന് സൂചന; കനത്ത ജാഗ്രത

പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ ഗുജറാത്ത് തീരം വഴി രാജ്യത്തേക്ക് കടന്നുകടന്നുകയറിയെന്ന് സൂചന; കനത്ത ജാഗ്രത

അഹമ്മദാബാദ് :പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ ഗുജറാത്ത് തീരം വഴി രാജ്യത്തേക്ക് കടന്നുകടന്നുകയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കടല്‍ വഴിയാണ് തീരത്തെത്തിയതെന്നാണ് മുന്നറിയിപ്പുള്ളത്. ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടു കടല്‍ വഴി പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ ഇതിനകം വന്നിട്ടുണ്ട്, അല്ലെങ്കില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട് എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

 

 

 
ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കി. തീരമേഖലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയതായി ദേവ്ഭൂമി -ദ്വാരക ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാര്‍ ഒളിച്ചിരിക്കാനിടയുള്ള സ്ഥലങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. കിഴക്കുപടിഞ്ഞാറന്‍ കച്ച്, ബനസ്‌കന്ത, പട്ടന്‍ ജില്ലകളില്‍ അതിര്‍ത്തിരക്ഷാ സേനയുടെ തിരച്ചില്‍ ഊര്‍ജിതമാക്കി. ഗുജറാത്ത് പാക്കിസ്ഥാനുമായി പങ്കിടുന്ന അഞ്ഞൂറോളം കിലോമീറ്റര്‍ വരുന്ന കരയതിര്‍ത്തിയില്‍ പകുതി ദൂരം മാത്രമേ വേലികെട്ടിത്തിരിച്ചിട്ടുള്ളൂ. കടല്‍ വഴിയെത്തിയേക്കാവുന്നവരെ നിരീക്ഷിക്കാന്‍ തീരപ്രദേശങ്ങളില്‍ എണ്‍പതു പൊലീസുകാരെ നിയോഗിച്ചു. മീന്‍പിടിത്ത ബോട്ടുകളില്‍ തീരക്കടലില്‍ നിരീക്ഷണവും പൊലീസ് നടത്തുന്നുണ്ട്. തീരത്തു മറീന്‍ പൊലീസ് കമാന്‍ഡോകളെയും വിന്യസിച്ചു.

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments