HomeNewsShortഅതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍: പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍: പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. അപ്രതീക്ഷിതമായി പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. പുഞ്ചിലാണ് ഷെല്ലാക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹന്ദ്‌വാരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ചു സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.

അതേസമയം, ജമ്മു കശ്മീരും നിയന്ത്രണരേഖയും അശാന്തം. കുപ് വാരയിലെ ഹന്ദ് വാരയിലാണ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ജയ്‌ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഇവിടെയെത്തുകയായിരുന്നു. സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിന് ഒടുവില്‍ ഭീകരരെ മുഴുവന്‍ വകവരുത്തിയെന്ന ധാരണയില്‍ മൃതദേഹം കണ്ടെടുക്കാനായി സേന തിരിച്ചില്‍ തുടങ്ങി.

ഇതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന തീവ്രവാദി സേനയ്ക്കു നേരെ തുരു തുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്‍പതു ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments