HomeNewsShortകേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും മത്സരിക്കും; രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു...

കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും മത്സരിക്കും; രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു: അങ്കത്തിനൊരുങ്ങി പി ജെ ജോസഫ്

കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും താന്‍ മത്സരിക്കുമെന്ന സൂചന നല്‍കി പി.ജെ. ജോസഫ്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യം. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. മത്സരിക്കാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ട് പി.ജെ. ജോസഫ് പറഞ്ഞു.

യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ മുസ്ലീം ലീഗുമായുള്ള ചര്‍ച്ച കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. 1984ല്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നതായും അതിനാല്‍ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments