HomeNewsLatest Newsട്രെയിനിൽ യുവതിക്ക് നേരെ ടിടിഇ യുടെ ലൈംഗിക പ്രകടനം; എട്ടിന്റെ പണികൊടുത്ത് യുവതിയും ബന്ധുക്കളും

ട്രെയിനിൽ യുവതിക്ക് നേരെ ടിടിഇ യുടെ ലൈംഗിക പ്രകടനം; എട്ടിന്റെ പണികൊടുത്ത് യുവതിയും ബന്ധുക്കളും

ട്രെയിന്‍ യാത്രക്കിടയില്‍ യുവതിക്ക് നേരെ ടിടിഇ യുടെ ലൈംഗിക പ്രകടനം. യുവതി പോലീസിനെ വിവരമറിയിച്ചെങ്കിലു ടിടിഇ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ചെന്നെയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച യുവതിക്കാണ് ദുരനുഭവം നേരിട്ടത്. സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥനായ എച്ച് എസ് മീണ എന്ന ആളാണ് യുവതിയോടു തെറ്റായ രീതിയില്‍ പെരുമാറിയത്. യുവതി ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ടിടിഇ മുങ്ങിയിരുന്നു. ചെന്നൈ ദാദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. രാത്രി 2.15 ഓടെ ടിക്കറ്റ് എക്‌സാമിനര്‍ എച്ച് എസ് മീണ യുവതിയുടെ കോച്ചിലെത്തി. യുവതി ടിക്കറ്റും ഐഡി പ്രൂഫും കാണിച്ചു. ഇത് പരിശോധിച്ചശേഷം തിരികെപോയ ടിടിഇ, അല്‍പ്പസമയത്തിന് ശേഷം തിരികെയെത്തിയാണ് അപമര്യാദയായി പെരുമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments