HomeNewsShortകോൺഗ്രസ് പ്രവർത്തകർ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകണം; കോടിയേരി

കോൺഗ്രസ് പ്രവർത്തകർ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകണം; കോടിയേരി

ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ടീയ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്ത് സിപിഎം പ്രവര്‍ത്തകര്‍ പക വെച്ച്‌ ആക്രമിക്കപ്പെടുകയാണ്. കൊലക്കത്തി താഴെ വെക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയില്‍ ഉണ്ടായത്. കാസര്‍കോട് കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാകണം.

സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്ബോഴും കൊല്ലപ്പെടുമ്ബോഴും അത് വ്യക്തിപരമായ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടുന്നത്. കാസര്‍കോട് കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. അതിന് ഉത്തരവാദികളായവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ചിതറ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. സിപിഎം പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള അക്രമപ്രവര്‍ത്തനവും നടത്തരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments