HomeNewsShortഉള്ളി കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ: നടപടി വിലക്കയറ്റം തടയാൻ

ഉള്ളി കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ: നടപടി വിലക്കയറ്റം തടയാൻ

വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഉള്ളി കയറ്റുമതി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഉള്ളി കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എല്ലാ തരത്തിലുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments