HomeNewsShortഐഐടി ഫീസ് പത്തിരട്ടിയായി വർധിപ്പിച്ചു: പ്രതിഷേധവുമായി വിദ്യാർഥികൾ: സ്റ്റൈപൻഡും നിർത്തലാക്കി

ഐഐടി ഫീസ് പത്തിരട്ടിയായി വർധിപ്പിച്ചു: പ്രതിഷേധവുമായി വിദ്യാർഥികൾ: സ്റ്റൈപൻഡും നിർത്തലാക്കി

രാജ്യത്തെ ഐഐടികളിലെ ഫീസ് കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധം. ഇപ്പോഴത്തെ ഫീസ് നിരക്ക് തുടര്‍ന്നാല്‍ പാതിവഴിയില്‍ കോഴ്‌സ് അവസാനിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന ആശങ്കയാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കുന്നത്.കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. എംടെക് കോഴ്‌സിന്റെ ഫീസ് പത്ത് മടങ്ങാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 20,000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്.

ഗേറ്റ് പരീക്ഷയില്‍ യോഗ്യത നേടി പ്രവേശനം ലഭിച്ച എംടെക് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്റ്റൈപെന്‍ഡും സര്‍ക്കാര്‍ റദ്ദാക്കി. പ്രതിമാസം 12,400 രൂപയാണ് എംടെക് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്റ്റൈപെന്‍ഡ്. ഐഐടികളിലെ എംടെക് പ്രോഗ്രാമിലെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച മൂന്നംഗ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി എല്ലാ ഐഐടികളിലും ബിടെക് പ്രോഗ്രാമുകളിലേതിന് സമാനമായ ഫീസ് എംടെക് കോഴ്‌സുകള്‍ക്കും ഈടാക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments