HomeNewsLatest Newsകഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു: സംഭവം തൃശൂരിൽ

കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു: സംഭവം തൃശൂരിൽ

കഞ്ചാവുമായി എക്‌സൈസ് പിടിയിലായ പ്രതി മരിച്ച നിലയില്‍. കസ്റ്റഡിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഇയാളെ കഞ്ചാവുമായി പിടികൂടിയ ശേഷമാണ് എക്‌സൈസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ഇയാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. രഞ്ജിത്തിന്റെ കൈവശം രണ്ട് കിലോ കഞ്ചാവുണ്ടായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. എന്നാല്‍ വൈകീട്ടാണ് ഇയാളെ എക്‌സൈസ് ഉദ്യോസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നു. ഇത് പരിശോധിച്ച ഡോക്ടര്‍മാരും ഉറപ്പ് പറയുന്നു. അതുകൊണ്ട് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments