HomeNewsShortദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം; അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; ഫയൽ കൈമാറി

ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം; അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; ഫയൽ കൈമാറി

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ധനവകുപ്പ് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ അക്കാര്യം എഴുതിനല്‍കണം. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ അറിയിച്ചിരുന്നു. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നുമാണ് സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തോമസ് ഐസക് അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ജീവനക്കാരോടു സന്നദ്ധത ചോദിച്ചശേഷം അവര്‍ക്കിഷ്ടമുള്ള തുക ഈടാക്കണമെന്ന നിലപാടാണ് യുഡിഎഫ് സംഘടനകളുടേത്.

ഒരു മാസത്തെ ശമ്പളം നല്‍കുന്നില്ലെങ്കില്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫെറ്റോ സംഘടനകളും വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാര്‍ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയില്‍പെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments