HomeNewsShortലൈംഗികാരോപണം; പി. കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ലൈംഗികാരോപണം; പി. കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നതും. സംഭവത്തില്‍ കേസെടുത്തതോടെ യുവതിയുടെയും എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി കമ്മീഷന്‍ കേരളത്തിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരാതി ഇല്ലാത്തത് കൊണ്ട് എംഎല്‍എയ്ക്കതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ പറഞ്ഞത്. അതേസമയം പരാതി ഇല്ലെങ്കിലും പി കെ ശശിക്കെതിരെ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിലപാടിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതി പരാതി കമ്മീഷന് നേരിട്ട് നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments