500 , 1000 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന എടിഎമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. എടിഎം വഴി ഇപ്പോള്‍ ലഭ്യമാകുന്നത് നൂറിന്റെയും അമ്പതിന്റെയും നോട്ടുകളാണ്. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. സോഫ്റ്റ്വെയര് പരിഷ്കരിക്കേണ്ടതിനാല്‍ 2000 രൂപയുടെ നോട്ട് തല്ക്കാലം എടിഎമ്മുകളില്‍ നിറയ്ക്കേണ്ടെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എടിഎമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിക്കൂ.
ബാങ്കുകളില്‍ ഇന്നും നല്ല തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. പണം മാറുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഇന്നുമുണ്ടാകും. പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ വന്നെന്നാണു കണക്ക്. 19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം.
മദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്….
പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് യുവതി ഗര്‍ഭിണിയായ സംഭവം കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ കള്ളമോ ?
ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: