HomeNewsShortകർഷകർക്ക് താങ്ങായി ചരിത്രനിയമം പ്രാബല്യത്തിൽ: കർഷകർക്ക് 'അവകാശ ലാഭം’ ഉറപ്പാക്കും

കർഷകർക്ക് താങ്ങായി ചരിത്രനിയമം പ്രാബല്യത്തിൽ: കർഷകർക്ക് ‘അവകാശ ലാഭം’ ഉറപ്പാക്കും

കാർഷിക മേഖലലയ്ക്ക് താങ്ങും തണലുമാകുന്ന മറ്റൊരു ചരിത്ര നിയമം കൂടിപ്രാബല്യത്തിൽ. രാജ്യത്തിന് മാതൃകയും പ്രതീക്ഷയുമേകി പെൻഷൻ ഉൾപ്പെടെ കർഷകർക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന 2018-ലെ കേരള കർഷക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. കർഷകർക്ക് ‘അവകാശ ലാഭം’ ഉറപ്പാക്കുന്നുവെന്നതാണ് കർഷ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകത. കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യാപാരം നടത്തുന്ന ഓരോ വ്യാപാരിയും ഒരു വർഷത്തെ ലാഭത്തിന്റെ ഒരു ശതമാനം വരുന്ന തുക കാർഷിക ഇൻസെന്റീവായി നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന ബോർഡിലേക്ക് നൽകണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണ് കർഷക ക്ഷേമനിധി ബോർഡെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി വി എസ് സുനിൽകുമാർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments