HomeNewsShortപാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: കർശന നടപടിയുമായി ജില്ലാ കളക്ടർ: മുഴുവൻ സ്കൂളുകളും പരിസരവും ഉടൻ...

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: കർശന നടപടിയുമായി ജില്ലാ കളക്ടർ: മുഴുവൻ സ്കൂളുകളും പരിസരവും ഉടൻ വൃത്തിയാക്കാൻ ഉത്തരവ്

വയനാട്ടിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച പശ്ചാത്തലത്തിൽ സ്കൂ​ളു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ക്കാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കാ​ണ് വ​യ​നാ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ പാ​മ്പ് ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പാ​മ്പ് ക​ടി​യേ​റ്റാ​ൽ എ​ന്ത് ചെ​യ്യ​ണം എ​ന്ന​തി​ൽ‌ പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​ക​ണം. ഇ​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നേ​തൃ​ത്വം ന​ൽ​ക​ണം. പ​രി​ശീ​ല​നം അ​വ​ഗ​ണി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക്ലാ​സ് മു​റി​യി​ൽ ചെ​രു​പ്പി​ടു​ന്ന​ത് വി​ല​ക്ക​രു​ത്. ശു​ചി​മു​റി​യും പ​രി​സ​ര​ത്തെ വ​ഴി​യും ഉ​ട​ൻ വൃ​ത്തി​യാ​ക്ക​ണം. എ​ല്ലാ​മാ​സ​വും പ​രി​ശോ​ധ​ന തു​ട​ര​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തി​നി​ടെ വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും പ​രി​സ​ര​വും ഉ​ട​ൻ വൃ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റും ഉ​ത്ത​ര​വി​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വ് തു​ട​ർ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ക്ലാ​സ് മു​റി​ക​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. പി​ടി​എ​യ്ക്കും പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments