HomeNewsShortനീറ്റ് പരീക്ഷയുടെ പ്രായപരിധി കൂട്ടി; ഇനി 25 വയസ് കഴിഞ്ഞവര്‍ക്കുമെഴുതാം

നീറ്റ് പരീക്ഷയുടെ പ്രായപരിധി കൂട്ടി; ഇനി 25 വയസ് കഴിഞ്ഞവര്‍ക്കുമെഴുതാം

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എഴുതാന്‍ സുപ്രീം കോടതി അനുമതി. 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി. മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. സംവരണ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടിനീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയ്യതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments