ജനവിധി തേടുന്നതിനായി മോദി വീണ്ടും വാരണാസിയില്‍. മൂന്ന് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോദി മത്സരിച്ചിരുന്നു.
രണ്ടിടത്ത് നിന്നും വിജയിച്ച മോദി, വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന് മിശ്രിയേയുമാണ് തോല്‍പ്പിച്ചത്. ആദ്യ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ച ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20.30 ശതമാനം (2,09,238) വോട്ട് നേടിയപ്പോള്‍ മോദി പോള്‍ ചെയ്തതില്‍ 56.37 ശതമാനം (5,81,022) വോട്ടാണ് നേടിയത്.