HomeNewsShortറഫാൽ രേഖകൾ മോഷണം പോയിട്ടില്ല: മലക്കം മറിഞ്ഞു അറ്റോർണി ജനറൽ: ഉദ്ദേശിച്ചത് ഫോട്ടോകോപ്പിയുടെ കാര്യം

റഫാൽ രേഖകൾ മോഷണം പോയിട്ടില്ല: മലക്കം മറിഞ്ഞു അറ്റോർണി ജനറൽ: ഉദ്ദേശിച്ചത് ഫോട്ടോകോപ്പിയുടെ കാര്യം

റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് സുപ്രീംകോടതിയില്‍ വിവാദമായതോടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നിലപാട് തിരുത്തി. റഫാല്‍ രേഖകള്‍ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍, ഹര്‍ജിക്കാര്‍ റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിച്ചെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് നിലപാട് മാറ്റി.

പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ മോഷണം പോയി എന്ന് സുപ്രീംകോടതിയില്‍ വാദിച്ചെന്ന പേരില്‍ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് തെറ്റാണ്. രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദം സമ്പൂര്‍ണമായും തെറ്റാണ്. കെ കെ വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ത്ഥ രേഖകളുടെ ‘ഫോട്ടോകോപ്പി’ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഈ രേഖകളുടെ ഫോട്ടോകോപ്പി പുറത്ത് പോയെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാര്‍ച്ച് ആറിന് കേന്ദ്രസര്‍ക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Acts) പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments