HomeNewsShortനിയമ പോരാട്ടം തുടരും; മന്ത്രി കെ.ബാബു

നിയമ പോരാട്ടം തുടരും; മന്ത്രി കെ.ബാബു

തിരുവനന്തപുരം: ആരോപണങ്ങളെ ഭയമില്ലെന്നും മാനനഷ്ടക്കേസില്‍ നിയമ പോരാട്ടം തുടരുമെന്നും എക്‌സൈസ് മന്ത്രി കെ.ബാബു. ധനമന്ത്രിസ്ഥാനം രാജിവച്ച കെ.എം മാണിയെ സന്ദര്‍ശിച്ച് മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭയപ്പെടേണ്ട ഒരുകാര്യവും തനിക്കില്ല. മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ദൂതന്മാര്‍ സമീപിച്ചിരുന്നു. അദ്ദേഹം പറഞ്ഞു. മന്ത്രി കെ ബാബുവിനെതിരായ നിയമ പോരാട്ടം തുടരുമെന്ന് ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബാര്‍ ഉടമ ബിജു രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ന് മന്ത്രി കെ ബാബുവിന് പുറമെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി കെ.പി മോഹനന്‍, നിയമ സെക്രട്ടറി ജി.ബി ഹരീന്ദ്രനാഥ് എന്നിവര്‍ കെ.എം മാണിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. സ്വകാര്യ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്ന് എല്ലാവരും പറഞ്ഞു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജിക്കാര്യത്തില്‍ മന്ത്രിസഭാ യോഗത്തിനുശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments