HomeNewsShortവയനാട്ടിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് തമിഴ്‌നാട് സ്വദേശി

വയനാട്ടിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് തമിഴ്‌നാട് സ്വദേശി

വയനാട്ടിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. സുൽത്താൻ ബത്തേരി മുക്കുത്തികുന്നിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് മഞ്ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്നാട് പൊലീസിന് ഭാര്യ പരാതി നൽകിയിരുന്നു. സമീപവാസികളാണ് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിൽ മുറിവുകളോ ബലപ്രയോഗം നടന്നതിന്‍റെ സൂചനകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments