HomeNewsShortപാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടല്‍; നവജാതശിശു ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടല്‍; നവജാതശിശു ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നുകുടുംബങ്ങളിലെ എട്ട് പേരാണ് മരിച്ചത്. ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകള്‍ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പൊലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments