HomeNewsShortകൊറോണ വൈറസ് ബാധ: മരിച്ചവരുടെ എണ്ണം 132 ആയി: പുതുതായി സ്ഥിരീകരിച്ചത് 1459പേർക്കുകൂടി

കൊറോണ വൈറസ് ബാധ: മരിച്ചവരുടെ എണ്ണം 132 ആയി: പുതുതായി സ്ഥിരീകരിച്ചത് 1459പേർക്കുകൂടി

ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459പേർക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോറോണ ബാധിതരുടെ എണ്ണം 5974 ആയി. ചൈനയിൽനിന്ന് 206 പൗരന്മാരെ ജപ്പാൻ ഒഴിപ്പിച്ചു. മലേഷ്യയിൽ മൂന്നുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

അതേസമയം കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. വിദേശകാര്യ — വ്യോമയാന മന്ത്രാലയങ്ങൾ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടൻ പ്രത്യേക വിമാനം വഴി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം വൈറസ് പടരുന്ന മേഖലകളിൽ നിന്ന് മറ്റു രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനോട് ചൈന ഇപ്പോഴും വിമുഖത കാണിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments