HomeNewsShortനിയമസഭയിൽ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം: ഗോ ബാക്ക് വിളി: നിയമസഭയുടെ ചരിത്രത്തിൽ ആദ്യം

നിയമസഭയിൽ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം: ഗോ ബാക്ക് വിളി: നിയമസഭയുടെ ചരിത്രത്തിൽ ആദ്യം

മുഖ്യമന്ത്രിയോടൊപ്പം സഭയിലേക്കെത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞു. ഗവർണർക്കെതിരെ “ഗോബാക്ക് വിളിയുമായാ”ണ് പ്രതിപക്ഷം നടുത്തളത്തിൽ എത്തിയത്. മുദ്രാവാക്യവിളിയും പ്ളക്കാർഡുകളുമായെത്തിയാണ് പ്രതിപക്ഷം ഗവർണറെ തടഞ്ഞത്. സ്പീക്കറുടെ ഡയസിലേക്ക് കടക്കാനാവാതെ നിൽക്കുകയായിരുന്നു ഗവർണർ. ഗവർണർ പ്രധാനകവാടത്തിന് മുന്നിൽ നിൽക്കുമ്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, നിയമമന്ത്രി എകെ ബാലന്‍ എന്നിവര്‍ക്കൊപ്പമാണ് ഗവര്‍ണര്‍ സഭയിലേക്ക് എത്തിയത്. പ്ലക്കാര്‍ഡുകളും ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ ഇത്തരത്തിൽ വൻ പ്രതിഷേധം നേരിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments