HomeNewsShortസുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല: പ്രശ്നപരിഹാരം വേണ്ടത് താഴെത്തട്ടിൽനിന്നും: ജേക്കബ് തോമസിന്റെ റിപ്പോർട്ട്

സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല: പ്രശ്നപരിഹാരം വേണ്ടത് താഴെത്തട്ടിൽനിന്നും: ജേക്കബ് തോമസിന്റെ റിപ്പോർട്ട്

ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ട്.കൊടകര കുഴൽപണ കേസ്, മറ്റ് സാമ്പത്തിക ആരോപണങ്ങൾ എന്നിവയെല്ലാം ഉയർന്ന സാഹചര്യത്തിൽ രണ്ടാമതൊരു റിപ്പോർട്ട് കൂടെ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടിയിലെ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്നങ്ങൾ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതൽ മാറ്റമുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയിൽ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കിലും അത് പാർട്ടി താൽപര്യങ്ങൾക്ക് അതീതമാവരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments