HomeHealth Newsകൊവിഡ് മുക്തരിൽ കണ്ടുവരുന്ന 'ലോങ്ങ്‌ കോവിഡ്' എന്ന അവസ്ഥ എങ്ങനെ സ്വയം മാറ്റിയെടുക്കാം ?

കൊവിഡ് മുക്തരിൽ കണ്ടുവരുന്ന ‘ലോങ്ങ്‌ കോവിഡ്’ എന്ന അവസ്ഥ എങ്ങനെ സ്വയം മാറ്റിയെടുക്കാം ?

കൊവിഡ് രോഗം ഭേദമായവരിൽ കാണുന്ന പ്രത്യേക അവസ്ഥയാണ് ലോങ്ങ് കൊവിഡ്. രോഗമുക്തി നേടിയാലും കൊവിഡ് രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുകൊണ്ട് ലോങ് കൊവിഡ് എന്നാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇടയ്ക്ക് ഇത് ഭേദമായെന്ന് തോന്നുമെങ്കിലും ക്ഷീണവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും വീണ്ടും ബാധിക്കുന്നതാണ് ഈ അവസ്ഥയില്‍ പൊതുവായി പ്രകടമാകുന്നത്. തലവേദന, ചുമ, നെഞ്ചില്‍ ഭാരം, ഗന്ധം നഷ്ടപ്പെടല്‍, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാൻ സ്വയമായി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. അവ എന്തൊക്കെ എന്ന് നോക്കാം.

ഒന്നാമതായി രോഗം ഭേദമായ ശേഷം നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ പരിശ്രമം കൊടുക്കരുത്. പെട്ടെന്ന് കൂടുതൽ ജോലി എടുക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഏറെ നേരം ഒരേ ജോലി ചെയ്യാതെ ജോലികളിൽ കൃത്യമായ ചെറിയ ചെറിയ ഇടവേളകൾ എടുക്കുക. ഇടവേളകളുടെ സമയത്ത് മനസിനെ ശാന്തമാക്കുന്ന യോഗ പോലുള്ള ചില ചെറിയ എക്സർസൈസുകൾ ചെയ്യുക.

കൊവിഡ് മുക്തരായി ഇവരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂഡ് മാറ്റം. ദിവസത്തിന്റെ ഒരു സമയം നിങ്ങൾക്ക്ഉത്സാഹം ആണെങ്കിൽ വേറൊരു സമയം നിങ്ങൾ പെട്ടെന്ന് കാരണമില്ലാതെ വിഷാദത്തിലേക്ക് നീങ്ങാം. അതുകൊണ്ട് നിങ്ങൾ ഉത്സാഹത്തോടെ ഇരിക്കുന്നു സമയങ്ങളിൽ മാക്സിമം ജോലി ചെയ്യുകയും അല്ലാത്ത സമയങ്ങളിൽ വിശ്രമിക്കുകയും ചെയ്യുക.

മറ്റൊരു പ്രധാന പ്രശ്നമാണ് ശ്വാസമെടുക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്. ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മൂലം ജോലികൾ പൂർണമായും ഒഴിവാക്കി വിശ്രമിക്കാറുണ്ട്. എന്നാൽ അമിതമായി വിശ്രമിക്കുന്നത് നിങ്ങളുടെ മസിലുകളെ ബലഹീനം ആക്കുകയും അതുവഴി മറ്റ് അസുഖങ്ങൾ നിങ്ങളെ ബാധിക്കാൻ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് കഴിയാവുന്ന ചെറിയ ചെറിയ ജോലികൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുക. ഒപ്പം ശ്വാസതടസ്സം അനുഭവപ്പെടാതിരിക്കാൻ ഉള്ള ചെറിയ ലഘുവ്യായാമങ്ങൾ ചെയ്യുക.

മറ്റൊന്ന് രോഗമുക്തരിൽ കണ്ടുവരുന്ന ഓർമ്മ പ്രശ്നമാണ്. ഇത് ഒട്ടും വിഷമിക്കേണ്ട ഒരു പ്രശ്നമല്ല. സാവധാനം ശരീരം സാധാരണ നിലയിലേക്ക് തനിയെ എത്തികൊള്ളും. ഏറ്റവും പ്രധാനം ഓർമ്മക്കുറവിനെ കുറിച്ച് നിങ്ങൾ ആകുലപ്പെടാതിരിക്കുക എന്നതാണ്. കൂടുതൽ മറവി തോന്നുന്നെങ്കിൽ കാര്യങ്ങൾ ഒരു കൊച്ചു പേപ്പറിൽ എഴുതി വെച്ചതിനുശേഷം ചെയ്യാൻ തുടങ്ങുക. ഇത്തരം ചെറിയ കാര്യങ്ങളിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ.

അതുപോലെ പ്രധാനമാണ് ശരീരത്തെ ശരിയായി നിരീക്ഷിക്കുന്നത്. എന്തെങ്കിലും അസാധാരണമായ അസ്വസ്ഥതകൾ ശരീരത്തിൽ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടാൻ മടിക്കരുത്. സ്വയംചികിത്സ വലിയ അപകടം വരുത്തി വച്ചേക്കാം. മാനസികമായും ശാരീരികമായും സന്തോഷത്തോടെ ഇരിക്കുക എന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments